ബ്രാംപ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠക്കു കൊടിയേറി


JULY 5, 2019, 10:48 PM IST

ബ്രാംപ്റ്റണ്‍: ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠക്കു കൊടിയേറി. പ്രതിഷ്ഠയോടനുബന്ധിച്ച് ജൂലൈ മൂന്നാം തിയ്യതി വൈകുന്നേരം 6 മണിക്ക് ഇപ്പോഴത്തെ ചരപ്രതിഷ്ഠ ശ്രീകോവിലില്‍ ദീപാരാധനയ്ക്ക് ശേഷം ഗണപതി പൂജയും മുളയിടലും നടന്നു.


8 മണിയോടുകൂടി തന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നംബൂതിരിയുടെയും മറ്റു കേരളത്തില്‍ നിന്നും വന്ന തന്ത്രികളുടെയും മറ്റുകര്‍മികളുടെയും സാന്നിധ്യത്തില്‍ അതി ഗംഭീരമായ മേളം നടന്നു . മേളക്കാരും കേരളത്തില്‍ നിന്നും വന്ന പ്രഗത്ഭരാണ്.

ജൂലൈ 8 നു മഹാപ്രതിഷ്ഠക്കു ശേഷം ജൂലൈ 11 ഉത്സവം കൊടിയേറും.