ബ്രാംപ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ


JULY 12, 2019, 3:58 PM IST

ബ്രാംപ്റ്റണ്‍:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ബ്രാംപ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചു. ജൂലൈ 8 ന് രാവിലെ 4 നായിരുന്നു ചടങ്ങ്.

 ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ നാട്ടില്‍ നിന്നും എത്തിയ തന്ത്രി ബ്രഹ്മശ്രീ അഞലാടി ദിവാകരന്‍ നമ്പൂതിരി,ബ്രഹ്മശ്രീ മണ്ണാറശ്ശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി,ബ്രഹ്മശ്രീ വേഴപറമ്പ് ബ്രഹ്മദത്തന്‍ നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു. ടൊറന്റോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നിരവധി ഭക്തര്‍ പങ്കുകൊണ്ടു. 

തുടര്‍ന്ന് നട അടച്ചതിനുശേഷം വ്യാഴാഴ്ച നട തുറന്ന് അനേകം ഭക്തര്‍ നിര്‍മ്മാല്യവും വാകച്ചാര്‍ത്തും തൊഴുതു. അന്ന് തന്നെ സഹസ്രകലശാഭിഷേകം നടന്നു.വൈകുന്നേരം 7.30 ന് 16ാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് കൊടിയേറി