കാനഡ ഡേയോടനുബന്ധിച്ച് കാനഡയുടെ ആകൃതിയിൽ നാണയം ഇറക്കുന്നു


JULY 16, 2019, 1:16 PM IST

ഓട്ടവ: പതിവ് സങ്കൽപങ്ങളെ മാറ്റിമറിച്ച് റോയൽ കനേഡിയൻ മിന്റ് പുതിയ നാണയമിറക്കുന്നു. രാജ്യത്തിന്റെ ആകൃതിയിലുള്ള ഈ നാണയം കാനഡ ഡേയോടനുബന്ധിച്ചാണ് പുറത്തിറക്കുന്നത്. ഡിസൈനർ അലീഷ ഗിറോകസ് മൃഗങ്ങളുടെ രൂപങ്ങൾ സംയോജിപ്പിച്ച് സൃഷ്ടിച്ച കാനഡയുടെ മാപ്പാണ് പുതിയ നാണയത്തിൽ കൊത്തിവയ്ക്കുക.

അതേസമയം വെറും 2,000 എണ്ണം മാത്രം പുറത്തിങ്ങുന്ന ലിമിറ്റഡ് എഡിഷൻ നാണയത്തിന്റെ വില 339 കനേഡിയൻ ഡോളറാകുമെന്നാണ് അറിയുന്നത്.

ചതുരത്തിലുള്ളതും തിളങ്ങുന്നതും മാപ്പിൾ ഇലയുടെ ആകൃതിയിലുള്ളതുമായ നാണയങ്ങൾ റോയൽ കനേഡിയൻ മിന്റ് നേരത്തെ ഇറക്കിയിരുന്നെങ്കിലും ഇത്തരത്തിൽ രാജ്യത്തിന്റെ ആകൃതിയിലുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത്.

Other News