കനേഡിയന്‍ മലയാളി അസോസിയേഷന്‍ പിക്‌നിക്കും വടംവലി മത്സരവും ജൂലൈ 6ന്


JULY 5, 2019, 12:25 AM IST

കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക് വടംവലിയുള്‍പ്പടെയുള്ള മത്സരയിനങ്ങളുമായി 20 ലേക്ക്‌ഷോര്‍ റോഡ് ഈസ്റ്റ് മിസ്സിസാഗയിലുള്ള പോര്‍ട്ട് ക്രെഡിറ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ വച്ച് ജൂലൈ 6 ന് നടക്കും.വടംവലി മത്സരത്തിന്റെ ഒന്നാംസമ്മാനമായ 1000 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്  ബോബന്‍ ജെയിംസ് (ട്രിനിറ്റി ഓട്ടോ) യാണ്. രണ്ടാം സമ്മാനമായ 500 ഡോളര്‍ ജോസഫ് മാത്യു (റബര്‍ ആന്റ് ഫോം ഗാസ്‌ക്കറ്റ്) സ്‌പോണ്‍സര്‍ ചെയ്യും. 

മൂന്നാംസമ്മാനമായ 250 ഡോളര്‍ തോമസ് കെ.തോമസ് ന്യൂവെഞ്ച്വര്‍ റിയാലിറ്റി സ്‌പോണ്‍സര്‍ചെയ്യും. ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സരങ്ങളും സ്വാദിഷ്ടമായ ബ്രേക്ക് ഫാസ്റ്റ്,ലഞ്ച് ഡിന്നര്‍ എന്നിവയും ഏര്‍പെടുത്തിയിരിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ആന്റണി തോമസ് 647-996-2738, സെക്രട്ടറി ജോര്‍ജ് പഴയിടം 647-472-73328 തുടങ്ങിയവരെ ബന്ധപ്പെടുക. കൂടാതെ ഫെയ്‌സ്ബുക്ക് പേജും വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.