പിതാവുമൊത്ത് 1983 ല്‍ താജ്മഹല്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മ പുതുക്കി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും മുഗള്‍ കാലഘട്ടത്തിലെ അമൂല്യ സൗധം കാണാനെത്തി


MARCH 16, 2018, 12:17 PM IST

ആഗ്ര: ഭാര്യയോടും മക്കളോടുമൊപ്പം താജ്മഹല്‍ കാണാനെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയടെ ഓര്‍മകള്‍ 1983 ലേക്കാണ് പറന്നിറങ്ങിയത്. അന്ന് കാനഡ പ്രധാനമന്ത്രിയായിരുന്ന പിതാവ് പിയറെ ട്രൂഡോയോടൊപ്പം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ 11 വയസുണ്ടായിരുന്ന ജസ്റ്റിന്‍ താജ്മഹല്‍ കാണാനെത്തിയിരുന്നു. തിരിക്കിട്ട് ഔദ്യോഗിക പരിപാടികള്‍മ മൂലം പിയറെയക്ക് അന്ന് ജസ്റ്റിനൊപ്പം പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍, മുഗള്‍ കാലഘട്ടത്തിലെ അമൂല്യ സൗധം കാണാന്‍ ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച എത്തിയപ്പോള്‍ ഭാര്യയും മൂന്നു മക്കളും കൂടെയുണ്ടായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ഇവിടെ വരാന്‍ കഴിഞ്ഞത് ഏറെ വിലമതിക്കുന്നുവെന്ന് ജസ്റ്റിന്‍ പറഞ്ഞു. ഒരു മണിക്കൂറോളം സമയം ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും താജമഹല്‍ പരിസരത്ത് ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്ന് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് ജസ്റ്റിന്‍ ട്രൂഡോ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. അമൂല്യമെന്നാണ് ട്രൂഡോയുടെ ഭാര്യ സോഫി കുറിച്ചത്. മൂന്നു വയസുകാരനായ ഇളയ മകന്‍ ഹദ്രിന്‍ തന്റെ പേരിന്റെ ആദ്യ അക്ഷരമായ എച്ച് സന്ദര്‍ശക ഡയറയില്‍ കുറിച്ചു. പ്രസിദ്ധമായ ലേഡി ഡയാന ബഞ്ചില്‍ കുടുംബാംഗങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മറന്നില്ല.

Other News