മിസ്സിസാഗ രൂപതയുടെ പ്രഥമപാസ്റ്ററല്‍ കൗണ്‍സില്‍ യോഗം നടന്നു


JULY 5, 2019, 12:14 AM IST

മിസ്സിസ്സാഗ:സീറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാര്‍കേറ്റ് രൂപത ആയതിനു ശേഷമുള്ള   പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമസമ്മേളനം രൂപതാകേന്ദ്രത്തില്‍ വച്ച് ജൂലൈ ഒന്നാം തിയതി നടന്നു.  രൂപതയുടെ ഭാവി ദൗത്യങ്ങളെക്കുറിച്ച് ചിന്തിക്കുക, കാതലായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ രൂപതയുടെ മെത്രാനെ സഹായിക്കുക എന്നിവയായിരുന്നു  സമ്മേളനത്തിന്റെ പ്രധാന ഉദ്ധേശം. രൂപതാ അദ്ധ്യക്ഷന്‍ ബഹു. മാര്‍ ജോസ് കല്ലുവേലില്‍, ഒരു 'ത്രൈവിങ് ഡയോസീസി'ന്റെ ആവശ്യകതയെക്കുറിച്ച് അംഗങ്ങള്‍ക്ക് അവബോധം നല്‍കി.

 തുടര്‍സമ്മേളനത്തില്‍ രൂപതയുടെ പി.ആര്‍.ഒ.യും ലണ്ടന്‍ പാരീഷിന്റെ ഇപ്പോഴത്തെ വികാരിയുമായ ബഹു. ഹാദര്‍ മാര്‍ട്ടിന്‍ അഗസ്റ്റിന്‍ എസ്. ഡി. ബി, 'How to build our new diocese' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.

അതിനു ശേഷം നടന്ന പൊതു ചര്‍ച്ചയില്‍, രൂപത എക്‌സാര്‍കേറ്റായി നിലനിന്നിരുന്ന കാലത്ത്, ബഹു. കല്ലുവേലില്‍ പിതാവ് ആരംഭിച്ച, കൂദാശാപരവും അജപാലനപരവുമായ കാര്യങ്ങള്‍, പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകണമെന്നും യുവജനങ്ങള്‍ക്കും പുതിയ കുടിയേറ്റക്കാര്‍ക്കും, വയോജനങ്ങള്‍ക്കും  നന്‍മയാകുന്ന കാര്യങ്ങള്‍ മുന്‍ഗണനാപൂര്‍വ്വം നടപ്പിലാക്കണമെന്നുമുള്ള അഭിപ്രായം ഉയര്‍ന്നു വന്നു.

 കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ച്  അവലോകനം നടത്തുന്നതിനും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ രൂപതാതലത്തില്‍ നടപ്പിലാക്കേണ്ട ഏറ്റവും അവശ്യമായ കാര്യങ്ങളെക്കുറിച്ച്  പഠനം നടത്തുന്നതിനും, തീരുമാനങ്ങളെടുക്കുവാന്‍ ബിഷപ്പിനെ സഹായിക്കുന്നതിനുമായി ഒരു കോര്‍ കമ്മറ്റി രൂപീകരിക്കപ്പെട്ടു.

 കോര്‍ കമ്മറ്റിയിലെ അംഗങ്ങള്‍:

ബഹു. ഫാ. ഡാരിസ് മൂലയില്‍. (സെക്രട്ടറി), സജി ജോര്‍ജ്ജ്. (ജോയിന്റ് സെക്രട്ടറി ), ചെറിയാന്‍ മനത്തറ. (മിസ്സിസാഗ), പ്രെന്‍സന്‍ പെരെപ്പാടന്‍. (റ്റൊറോണ്ടോ) ,ജെറിന്‍ രാജ്. (റ്റൊറോണ്ടോ), സന്തോഷ് തോമസ്. (റ്റൊറോണ്ടോ),ബിജു ഡേവസി. (ഹാമില്‍റ്റന്‍), മാര്‍ട്ടിന്‍ രാജ് മനാടന്‍. (ഓട്ടവ), ജോളി ജോസഫ്. (മിസ്സിസാഗ), റ്റോണി ചിറയില്‍കളം.(ഓഷവ), റ്റെസി ജോസ് പൂക്കുലക്കാട്ട്. (മിസ്സിസാഗ), ലീന ജോഷി ( ഓഷവ ) സിജു സൈമണ്‍. (കിങ്സ്റ്റണ്‍).

 പാസ്റ്ററല്‍ കൗണ്‍സിലിന്റെ അടുത്ത രണ്ട് വര്‍ഷത്തെ നടപടികള്‍ ക്രോഡീകരിക്കുന്നതിനുള്ള കൗണ്‍സിലിന്റെ സെക്രട്ടറി ആയി, ബഹു. ഫാ. ഡാരിസ് മൂലയില്‍ നിയോഗിക്കപ്പെട്ടു.  

 അല്‍മായ പ്രതിനിധി ശ്രീ സജി ജോര്‍ജ്ജിനെ ജോയിന്റ് സെക്രട്ടറി ആയി കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേയമായി തിരഞ്ഞെടുത്തു.

 പാസ്റ്ററല്‍ കൗണ്‍സിലിന്റെ അടുത്ത യോഗം, ഒക്ടോബര്‍ ഇരുപത്താറാംതിയതി  രൂപതാകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കുമെന്ന് രൂപതാകേന്ദ്രത്തില്‍ നിന്ന് അറിയിപ്പുണ്ടായി.