ഓർമ്മ പിക്‌നിക്ക് നടന്നു


JULY 17, 2019, 12:13 PM IST

ഓർമ (ഒന്റാറിയോ റീജിയണൽ മലയാളീ അസോസിയേഷൻ) യുടെ വാർഷിക പിക്‌നിക് ജൂലൈ  6 നു  ഓറഞ്ചവിൽ ഐലൻഡ് കോൺസെർവഷൻ ഏരിയിൽ നടത്തി. വൈവിധ്യമായ പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പിക്‌നിക്ക് ശ്രദ്ധേയമായി. 

നാടൻ വിഭവങ്ങൾ വിളമ്പിയ 'പ്രതീക്ഷ ഭവൻ' തട്ടുകടയും വിവിധതരം ഫ്രഷ് ജ്യൂസ്, സർബത് തുടങ്ങിയവ തയ്യാറാക്കിയ ലാലേട്ടൻസ് ജ്യൂസ് കോർണർ കടയും പങ്കെടുത്തവർക്ക് പുതിയ അനുഭവമായി. കാനഡയിൽ പുതിയതായി എത്തിയവരും ഏറെക്കാലമായി താമസിക്കുന്നവരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഏവരെയും ആകർഷിച്ച ഫുൾജാർ സോഡ മത്സരം എല്ലാവരെയും ആവേശത്തിന്റെ  കൊടുമുടിയിൽ എത്തിച്ചു. കുട്ടികൾക്ക് വേണ്ടി ഫേസ് പെയിന്റിംഗ്,ഗ്രീൻമൗണ്ട് മസാല സ്‌പോൺസർ ചെയ്ത മസാല പൊടികളുടെ വില്പന  എന്നിവ ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി നടത്തപ്പെട്ടു .

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ പിക്‌നിക് ഗെയിംസ് നടത്തപ്പെട്ടു. ശ്രീജ സജി ,സിമി സജിലാൽ ,ജന്റോ മാത്യു എന്നിവർ ഗെയിംസിന് നേതൃത്വം നൽകി. പുതിയ തലമുറയിലെ കുട്ടികൾക്ക് പരിചയപെടുത്താനായി മുതിർന്നവർ കളിച്ച കബഡി മത്സരം വേറിട്ട അനുഭവമായിരുന്നു.

ഗ്രാൻഡ് സ്‌പോൺസർ മനോജ് കരാത്ത, സമ്മാനങ്ങൾ സ്‌പോൺസർ ചെയ്ത സ്‌കോർപയോ ഇലക്ട്രിക്കൽസ് പ്രൊപ്രൈറ്റർ സുധീഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Potluck lunch  എല്ലാവര്ക്കും വളരെ രുചികരമായ  അനുഭവമായിരുന്നു.

 ഓർമ്മയുടെ ഓണപരിപാടിയുടെ ടിക്കറ്റുകൾ സെക്രട്ടറി ലോൽബി ജോസേഫിൻ വിതരണം ചെയ്തു. സജിയുടെ യോഗഭ്യാസ പ്രകടനം കൗതുകമുണർത്തി.

ഓർമ പ്രസിഡന്റ് ഡാനി വിൻസെന്റ്, പ്രോഗ്രാം കോർഡനേറ്റർ അജു ഫിലിപ്പ്,സന്തോഷ് മേക്കര ,സജിലാൽ സജി നെഞ്ചിലത്തിൽ എന്നിവർ നേതൃത്വം നൽകി.

വൈകീട്ട് കായലിലെ ബോട്ടിംഗ്,ഫിഷിങ് ,നീന്തൽ എന്നിവയിൽ പങ്കെടുത്തു ഏവരും പിക്‌നിക് ആസ്വാദ്യകരമാക്കി.

Other News