കോവിഡ് കുട്ടികളിലെ രോഗനിര്‍ണയം വൈകിച്ചത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിയിച്ചെന്ന് പീഡിയാട്രിക്ക് സര്‍ജന്‍


NOVEMBER 21, 2021, 10:08 PM IST

ഹാമില്‍ട്ടണ്‍: കോവിഡ് വ്യാപനം കുട്ടികളുടെ പല രോഗങ്ങളുടെയും നിര്‍ണം വൈകിപ്പിച്ചതായി ഹാമില്‍ട്ടണ്‍ മക്മാസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോ. ഷീല സിംഗ്. ഇതേതുടര്‍ന്ന് വിനാശകരമായ ഫലമായിരിക്കാം ചിലപ്പോള്‍ സംഭവിക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. 

കുട്ടികളിലെ ട്യൂമര്‍ നേരത്തെ വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ മുന്തിരിയുടേയോ ഓറഞ്ചിന്റേയോ വലുപ്പത്തിലുള്ള ട്യൂമറുകളാണ് ഡോക്ടര്‍മാരുടെ അടുത്തേക്ക് ചികിത്സയ്ക്ക് എത്തുന്നതെന്നും അവര്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ചികിത്സ വൈകിയതാണ് ഇതിന് കാരണം. ഇപ്പോള്‍ വലുപ്പമുള്ള ട്യൂമറുകളാണ് കണ്ടെത്തുന്നതെന്നും അവര്‍ വിശദീകരിച്ചു. 

ചെറിതും തുടക്കത്തിലുള്ളതുമായ ട്യൂമറുകള്‍ കണ്ടുപിടിക്കുമ്പോള്‍ നീക്കം ചെയ്യാന്‍ എളുപ്പമായിരുന്നു. എന്നാല്‍ വലുപ്പം വര്‍ധിച്ചതോടെ ട്യൂമര്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. 

കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാണ് കുട്ടികളില്‍ വലിയ ട്യൂമറുകള്‍ കണ്ടെത്തുന്നത്. രോഗനിര്‍ണയത്തിലെ കാലതാമസമാണ് അതിനെ വളരുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. 

കോവിഡ് പിടിപെടുമോ എന്ന ഭയം, കുടംബ ഡോക്ടറെ നേരില്‍ കാണുന്നത് കുറച്ചത്, കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന കരുതി മറ്റു രോഗങ്ങളെ കുറിച്ചുള്ള പരിശോധന നടത്താതിരുന്നത് തുടങ്ങിയ കാരണങ്ങളാണ് രോഗബാധ വര്‍ധിക്കാന്‍ കാരണമായത്. ചികിത്സയിലൂടെ മികച്ച ഫലങ്ങള്‍ ലഭിക്കുമായിരുന്നവ വളരെ മോശമാകുന്നതിനും ചിലത് മരണമടയുന്നതിനുമാണ് വൈകിയുള്ള രോഗം കണ്ടെത്തല്‍ എത്തിക്കുന്നതെന്നും ഡോക്ടര്‍ വിശദീകരിച്ചു. 

ഈയ്യിടെ തന്നെ കാണാനെത്തിയ ഒരു പെണ്‍കുട്ടിക്ക് തലച്ചോറില്‍ നാല് മുഴകളാണുണ്ടായിരുന്നതെന്നും അതില്‍ രണ്ടെണ്ണം താന്‍ ബ്രെയിന്‍ ട്യൂമര്‍ വിഭാഗത്തില്‍ കാണാത്തവയാണെന്നും നിരവധി ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നതായും അവര്‍ വിശദീകരിച്ചു. 

കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കുട്ടികളില്‍ അര്‍ബുദ ബാധ കൂടുതലുണ്ടാകുന്നത് ഹൃദയഭേദകമാണെന്നും അവര്‍ വിശദീകരിച്ചു. താനൊരു മൂന്നാം ലോക രാജ്യത്താണ് ജോലി ചെയ്യുന്നതെന്ന തോന്നലാണ് ഇത്തരം കാഴ്ചകള്‍ ഉണ്ടാക്കുന്നതെന്നും താന്‍ വായിച്ചിട്ുടള്ള രീതിയില്‍ ഗ്രാമീണ മേഖലയിലേതു പോലെയാണ് രോഗങ്ങള്‍ കാണുന്നതെന്നും ഇത് ഭയപ്പെടുത്തുന്നതും ബുദ്ധിമുട്ടുള്ളതുമാണെന്നും അവര്‍ വിശദീകരിച്ചു. 

Other News