കാനഡയിൽ ചെറുവിമാനം തകർന്ന് മൂന്നു പേർ മരിച്ചു, നാല് പേരെ കാണാതായി


JULY 17, 2019, 12:26 PM IST

വടക്കൻ കാനഡയിലെ വിദൂര പ്രദേശമായ ലാബ്രഡോർ ലെയ്ക്കിൽ ചെറുവിമാനം തകർന്ന് മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി.വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരം വിമാനമായ ഹാവിലാന്റ് ഡിച്ച്‌സി-2 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. 

സംഭവസ്ഥലത്തെ ഫിഷിംഗ് ലോഡ്ജിൽ നിന്നും ഒരു വിദൂര ക്യാമ്പിലേയ്ക്ക് പോവുകയായിരുന്ന വിമാനം മിസ്റ്റാസ്റ്റിൻ കായലിൽ പതിക്കുകയായിരുന്നു. പൈലറ്റിന് പുറമെ നാല് യാത്രക്കാരും രണ്ട് ഫിഷിംഗ് ഗൈഡുകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ പൈലറ്റിന്റെയും മറ്റ് രണ്ട് യാത്രക്കാരുടെയും മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. 

മറ്റുള്ളവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.