ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയില്‍ ഖലിസ്ഥാന്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്


MARCH 16, 2018, 12:16 PM IST

അമൃത്‌സര്‍(പഞ്ചാബ്): തെറ്റിദ്ധാരണകളുടെയും അഭ്യൂഹങ്ങളുടെയും മധ്യേ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഖലിസ്ഥാന്‍ സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്ന സിഖ് വിഘടനവാദികള്‍ക്ക് കാനഡ സഹായം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാജ്യത്തെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കുന്നതിനുവേണ്ടി കനേഡിയന്‍ പ്രധാനമന്ത്രി തന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ പഞ്ചാബിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയക്ക് തയ്യാറായത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയതിനൊപ്പം അദ്ദേഹത്തെ അനുഗമിക്കുന്ന ആറു കനേഡിയന്‍ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് അമരീന്ദര്‍ സിങ്ങ് പിന്നീട് മാധ്യപ്രവര്‍ത്തകരെ അറിയിച്ചു. സംസ്ഥാനത്ത് ഖലിസ്ഥാനുവേണ്ടി വാദിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.

Other News