ക്യുബക്കില്‍ ക്രിസ്മസ് ദിനങ്ങളില്‍ ഒത്തുചേരാം; അവധിക്ക് മുമ്പ്  സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങും


NOVEMBER 20, 2020, 9:44 PM IST

ക്യൂബെക്ക്: കൊറോണ വൈറസ് വ്യാപനഭീഷണിക്കിടയിലും ക്രിസ്മസ് കാലത്ത് ക്യുബെക്കിലെ ജനങ്ങള്‍ക്ക് അത്യാവശ്യങ്ങള്‍ക്ക് ഒത്തുചേരാന്‍  അനുമതി.

ഡിസംബര്‍ 24 മുതല്‍ 27 വരെ ഒത്തുചേരലുകള്‍ അനുവദിക്കും, ശൈത്യകാല വിശ്രമത്തിന് മുമ്പ് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറാനുള്ള നീക്കവും സജീവമായി. ക്യൂബെക് പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോള്‍ട്ട് വ്യാഴാഴ്ച അവധിക്കാലത്തിനായി ഒരു ''ധാര്‍മ്മിക കരാര്‍'' നിര്‍ദ്ദേശിച്ചു, ഡിസംബര്‍ 24 മുതല്‍ 27 വരെ പരമാവധി 10 ആളുകളുമായി ഒത്തുചേരല്‍ പ്രവിശ്യ അനുവദിക്കും.

നിശ്ചിത തീയതികള്‍ക്ക് ഒരാഴ്ച മുമ്പും ഒരാഴ്ചയ്ക്ക് ശേഷവും സമ്പര്‍ക്കങ്ങള്‍  ''കഴിയുന്നിടത്തോളം'' പരിമിതപ്പെടുത്താന്‍ ലെഗോള്‍ട്ട് ആളുകളോട് ആവശ്യപ്പെട്ടു. കൂടാതെ സ്‌കൂളുകള്‍ ഡിസംബര്‍ 17 അവസാനിപ്പിച്ച് ഓണ്‍ലൈന്‍ പഠനത്തിലേക്ക് നീങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ ജനുവരിയില്‍ ക്ലാസുകളിലേക്ക് മടങ്ങും.

Other News