രമേശന്‍ ഒരു പേരല്ല സംവിധായകന്‍ സുജിത് വിഘ്‌നേശ്വറിന് കാനഡയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം


JUNE 25, 2019, 4:21 PM IST


എഡ്മണ്ടന്‍: രമേശന്‍ ഒരു പേരല്ല സംവിധായകന്‍ സുജിത് വിഘ്‌നേശ്വറിന് കാനഡ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത സംവിധായാകനുള്ള പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ സിനിമകളുടെ ഫെസ്റ്റിവലില്‍ ആണ് ഈ അംഗീകാരം ലഭിച്ചത്. ആയിരുന്നു വേള്‍ഡ് പ്രീമിയര്‍ സംഘടിക്കപെട്ടത്.  രമേശന്‍ ഒരു പേരല്ല സംവിധായകന്‍ സുജിത് വിഘ്‌നേശ്വറിന് കാനഡ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത സംവിധായാകനുള്ള പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ സിനിമകളുടെ ഫെസ്റ്റിവലില്‍ ആണ് ഈ അംഗീകാരം ലഭിച്ചത്. 

മണികണ്ഠന്‍ പട്ടാമ്പി നായകന്‍ ആകുന്ന രമേശന്‍ ഒരു പേരല്ല ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് .നടന്‍ മുകേഷിന്റെ സഹോദരീ പുത്രന്‍ ആയ ദിവ്യദര്‍ശന്‍ ദേവന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രാകേഷ് ശര്‍മ്മ സ്വാതന്ദ്ര്യം അര്‍ധരാത്രയില്‍ എന്ന ചിത്രത്തിന് ശേഷം ശക്തമായ ഒരു പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്നു.  

 കൃഷ്ണകുമാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍ നായര്‍, ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ശൈലജ, മിനി ഐ ജി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമ യിലെ ഒരു കൂട്ടം കലാകാരന്‍മാര്‍ ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയാണ്. 

 സുനില്‍ പ്രേം ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജമിനി ഉണ്ണികൃഷ്ണന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് അര്‍ജുന്‍ മേനോന്‍ നിര്‍വഹിച്ചിരിക്കുന്നു. കലാ സംവിധാനം ജ്യോതിഷ് ശങ്കര്‍.


Other News