അറസ്റ്റിലായ കനേഡിയന്‍ പൗരന്മാരെ വിട്ടയക്കണമെന്ന് ചൈനയോട് യു.എസ്


JULY 26, 2019, 2:56 PM IST

ടൊറന്റോ: കനേഡിയന്‍ നയതന്ത്രപ്രതിനിധിയേയും സംരഭകനേയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചൈനയ്ക്ക് യു.എസ് താക്കീത്.ചൈന തടവില്‍ വച്ചിരിക്കുന്ന രണ്ട് കനേഡിയന്‍ പൗരന്മാരെ ഉടന്‍ വിട്ടയക്കണമെന്ന് ചൈന യു.എസിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിക്കുന്ന പ്രമേയം യു.എസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഒരുമിച്ച് ചേര്‍ന്നാണ് അവതരിപ്പിച്ചത്. വിദേശകാര്യ കമ്മിറ്റിയുടെ ഡെമോക്രാറ്റ് ചെയര്‍മാന്‍ എലിയട്ട് എങ്കലും അതേ കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ മൈക്കേല്‍ മക്വല്ലും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. യു.എസിന്റെ ഈ നീക്കം ചൈനയുടെ തുടര്‍ന്നുള്ള തീരുമാനങ്ങളെ സ്വാധീനിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ഇറാനെതിരായ ഉപരോധത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന അമേരിക്കന്‍ ആരോപണത്തെ തുടര്‍ന്ന് ചൈനീസ് കമ്പനിയായ ഹുവായിയുടെ സിഎഫഒ മെന്‍  വാങ്‌ഴുവിനെ അറസ്റ്റ് ചെയ്തതോടെയാണ് ചൈനയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. തുടര്‍ന്ന്  കനേഡിയന്‍ നയതന്ത്ര പ്രതിനിധി മൈക്കേല്‍ കോവ് റിഗിനേയും സംരഭകന്‍ മൈക്കേല്‍ സ്‌പേയറേയും ചൈന അറസ്റ്റ് ചെയ്യുകയും നിയമസഹായവും മറ്റ് മാനുഷിക പരിഗണനകളും തടയുകയും ചെയ്തു. ഇതിന് പുറമെ നിരവധി കനേഡിയന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയും ചൈന നിരോധിച്ചു.

തുടര്‍ന്ന് യു.എസ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കാനഡ ആവശ്യപ്പെട്ടു. യു.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തങ്ങള്‍ മെന്‍ വാങ്‌ഴുവിനെ അറസ്റ്റ് ചെയ്തതെന്നും പ്രശ്‌നം യു.എസായി തന്നെ തീര്‍ക്കണമെന്നും കാനഡ വിദേശകാര്യമന്ത്രി  പറഞ്ഞിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഈ കാര്യത്തില്‍ യു.എസ് മൗനം വെടിഞ്ഞ് പ്രമേയം പാസ്സാക്കുന്നത്.

Other News