കനേഡിയൻ ഫുട്ബോൾ ട്യുര്ണമെന്റിൽ സൗഗ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാർ


JULY 12, 2019, 9:26 PM IST

സ്‌ക്കാര്‍ബറോ: റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ച രണ്ടാമത് റോയല്‍ കേരള ചാമ്പ്യന്‍സ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗഗ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി. ആതിഥേയരായ റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബിനെയാണ് ഫൈനലില്‍ അവര്‍ തോല്‍പിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു.മികച്ച ഡിഫന്ററായി റോയല്‍ കേരളയുടെ ലിനേക്കര്‍ ഫെര്‍നാണ്ടസും ഗോള്‍കീപ്പറായി നസ്‌ക്കത്ത് എന്‍സെഡും എംവിപിയായി സൗഗ സ്‌ട്രൈക്കേഴ്‌സിന്റെ ഷെയ്ന്‍ നസ്‌റേനും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ എസ് സിയുടെ അഭയ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി.