ടൊറന്റോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശിയ വടംവലി മത്സരത്തില്‍ താമ്പാ ടസ്‌കേഴ്‌സ് ചാമ്പ്യന്‍മാരായി


JULY 5, 2019, 12:01 AM IST

ടൊറന്റോ: ടൊറന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഥമ അന്തര്‍ദേശിയ വടം വലി മത്സരത്തില്‍ താമ്പാ ടസ്‌കേഴ്‌സ് ചാമ്പ്യന്‍മാരായി.പതിനൊന്നോളം ദേശീയ അന്തര്‍ദേശിയ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മല്‍സരത്തില്‍ രണ്ടാം സ്ഥാനം കോട്ടയം ബ്രദര്‍സ് കാനഡയും മൂന്നാം സ്ഥാനം കാനേഡിയന്‍ ലയണ്‍സും നാലാം സ്ഥാനം ടീം ഗ്ലാഡിയേറ്റേഴ്‌സും കരസ്ഥമാക്കി. മെഗാ സ്‌പോണ്‍സര്‍ മനോജ് കരാത്ത ഉത്ഘാടനം ചെയ്ത മത്സരത്തില്‍ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ മുഖ്യതിഥി ആയിരുന്നു. 

മറ്റു സ്‌പോണ്‍സര്‍മാരായ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജു കിഴക്കെപുറം,ജോസ് പാലാകുന്നേല്‍, ബോബന്‍ ട്രിനിറ്റി ഓട്ടോസ് ,സിറിയക് കൂവക്കാട്ടില്‍ ,തോമസ്‌കുട്ടി കുപ്പേനനിക്കല്‍, ബാബു ബോള്‍ഗാട്ടി ഫര്‍ണീച്ചര്‍, തങ്കച്ചന്‍ കരുവേലില്‍ എന്നിവര്‍ മത്സരത്തില്‍ സന്നിഹിതരായിരുന്നു. 

ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കല്‍, മറ്റു ഭാരവാഹികളായ മോന്‍സി തോമസ്,ഷെല്ലി ജോയ് ,റിജോ മങ്ങാട്ട്,സിബിള്‍ സ്റ്റീഫന്‍,ഷിബു എബ്രഹാം,വരുണ്‍ രാജന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി