കാനഡയിലെ ഹൈക്കമ്മീഷണർ വികാസ് സ്വരൂപ് പുതിയ പ്രവാസികാര്യ സെക്രട്ടറി


JULY 12, 2019, 9:09 PM IST

ന്യൂഡല്‍ഹി: പുതിയ പ്രവാസികാര്യ സെക്രട്ടറിയായി കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ വികാസ് സ്വരൂപിനെ നിയമിച്ചു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1986 ബാച്ച് ഉദ്യോഗസ്ഥനായ വികാസ് ആഗസ്റ്റ് ഒന്നിനാണ് ചുമതലയേല്‍ക്കുക. വിജയ് കേശവ് ഗോഖലെയാണ് നിലവിലെ പ്രവാസികാര്യ സെക്രട്ടറി.അതേസമയം വികാസിന് പകരം മുതിര്‍ന്ന ഉദ്യോഗസ്ഥനായ സഞ്ജീവ് അറോറ ഓട്ടവയില്‍ കനേഡിയന്‍ ഹൈകമ്മീഷണറാകുമെന്ന് അറിയുന്നു.