നടി അനു സിത്താരയുടെ സഹോദരി അനു സ്വനാര സിനിമയിലേയ്ക്ക്...


JULY 8, 2019, 4:24 PM IST

നടി അനു സിത്താരയുടെ സഹോദരി അനു സ്വനാര സിനിമയിലേയ്ക്ക്. സുരേഷ് ഉണ്ണത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ഹൊറര്‍ സിനിമയിലൂടെയാണ് അനു സ്വനാര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലാല്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിഗൂഢത നിറഞ്ഞ കഥാപാത്രത്തെയാണ് അനു സ്വനാര അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി പറഞ്ഞു.

കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന അനുസ്വനാര മികച്ച നര്‍ത്തകിയും സ്‌ക്കൂള്‍ കലോത്സവ വേദികളില്‍ വെന്നക്കൊടി പാറിച്ച കലാകാരിയുമാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സ്വനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. 

ചേച്ചി അനുസിത്താര വിവാഹം കഴിഞ്ഞതിനുശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. 2013 ല്‍ അഭിനയിച്ച പൊട്ടാസ് ബോംബിനുശേഷം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്യാന്‍ അവര്‍ക്കായി.

Other News