നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു


JULY 13, 2019, 6:10 PM IST

കൊച്ചി: നടന്‍ ദേവന്റെ ഭാര്യയും രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. മകള്‍ ലക്ഷ്മി സുനില്‍, മരുമകന്‍ സുനില്‍ സുഗതന്‍(യുഎസ്എ). സഹോദരന്‍ സുധീര്‍ കാര്യാട്ട് (സിനിമാറ്റോഗ്രാഫര്‍). രാമുകാര്യാട്ടിന്റെ സഹോദരിയുടെ മകനാണ് ദേവന്‍. ആ ബന്ധമാണ് സുമയും ദേവനും തമ്മിലുള്ള വിവാഹത്തിലെത്തിയത്.തൃശൂര്‍ മൈലി പാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം ശവസംസ്‌കാരം വടൂക്കര ശ്മശാനത്തില്‍ നടന്നു.

Other News