നടപടികള്‍ പൂര്‍ത്തിയായി; നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരായി


DECEMBER 8, 2019, 12:47 AM IST

കൊച്ചി:സിനിമ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി.എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും വിവാഹമോചനം നേടിയത്. രണ്ടു വര്‍ഷമായി ഈ കേസ് കേടതിയില്‍ നടക്കുകയായിരുന്നു. ഇപ്പോഴാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. 

ബാല തന്റെ  അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്.വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും കോടതിയില്‍ വച്ച് ഇവര്‍ ധാരണയായി.

ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ടിവി റിയാലിറ്റി ഷോയിലൂടെ ആണ് അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി പ്രണയത്തിലായ അമൃത 2010 ലാണ് വിവാഹിതയായത്. 2012 ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേര്‍പിരിഞ്ഞു താമസം തുടങ്ങിയത്.

Other News