ദിലീപിന്റെ സഹോദരന്റെ സംവിധാന സംരഭം; പൂജ ചടങ്ങിൽ ശ്രദ്ധേയസാന്നിധ്യമായി മീനാക്ഷി


JULY 15, 2019, 2:21 PM IST

ദിലീപിന്റെ സഹോദരൻ അനൂപ് സിനിമ സംവിധാനം ചെയ്യുന്നു.  ദിലീപിന്റെയും അനൂപിന്റെയും ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പ്രശസ്ത കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനമാണ്. അർജുൻ അശോകനാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.  ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. 

ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്ത ചടങ്ങിലെ ശ്രദ്ധേയസാന്നിധ്യം ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയായിരുന്നു.ചെന്നൈയിലെ കോളജിൽ എം.ബി.ബി.എസ്. വിദ്യാർഥിയാണ് ഇപ്പോൾ മീനാക്ഷി. വിഷ്ണു ഉണ്ണികൃഷ്ണൻ, വൈശാഖ്, അരോമ മോഹൻ, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകൻ, വിനീത് കുമാർ, നാദിർഷ, ധർമ്മജൻ ബോൾഗാട്ടി  തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. 

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ  സിനിമയാണിത്. 

Other News