ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്;ഡോക്‌ടറേറ്റ്‌ ഫിലോസഫിയിൽ 


JULY 20, 2019, 4:51 AM IST

തിരുവനന്തപുരം:ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്. ഫിലോസഫിയിലാണ് അദ്ദേഹം ഡോക്‌ടറേറ്റ്‌ നേടിയത്. 

'ദി ഫിലോസഫി ഓഫ് ഹാർമണി ആൻഡ് ബ്ലിസ് വിത്ത് റഫറൻസ് ടു അദ്വൈത ആൻഡ് ബുദ്ധിസം  എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

'ബീഭത്സ'ത്തിലൂടെ ചലച്ചിത്രസംഗീതസംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ച ജാസി ഗിഫ്റ്റ്  2004ല്‍ പുറത്തിറങ്ങിയ  ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ലജ്ജാവതിയെ... എന്ന ഗാനത്തിലൂടെയാണ് പ്രശസ്‌തനായത്.  

റെയ്ന്‍ റെയ്ന്‍ കം എഗെയിന്‍, ഡിസംബര്‍, എന്നിട്ടും, ശംഭു, ബല്‍റാം V/s താരാദാസ്, അശ്വാരൂഢന്‍, പോക്കിരി രാജാ, 3 ചാര്‍ സോ ബീസ്, ചൈനാടൗണ്‍, ഫോര്‍ സ്റ്റുഡന്റ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക്  സംഗീതം നൽകി.മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായി തുടരുന്നു.

Other News