കുഞ്ഞു മലയാളിതാരത്തിന്   ലോസാഞ്ചലസ്‌  അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം


SEPTEMBER 11, 2019, 2:05 AM IST

പാലക്കാട്:പ്രായത്തെ വെല്ലുന്ന പുരസ്ക്കാരം സ്വന്തമാക്കി  പാലക്കാട്ടുകാരി മിടുക്കിക്കുട്ടി. ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്കാരം നേടിയിരിക്കുകയാണ് മഹാശ്വേത എന്ന ഒമ്പതു വയസുകാരി.

ലോസാഞ്ചലസില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ‘ആരോട് പറയും’ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് ബഹുമതി.

രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മുഖ്യകഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചത്. പാലക്കാട് സ്വദേശി സുജിത് ദാസാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്.

പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണന്‍ – കവിത ദമ്പതികളുടെ മകളാണ് മഹാശ്വേത. കുട്ടിനായികയുടെ അച്ഛന്‍ ഉണ്ണികൃഷ്ണനും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.

Other News