കൊച്ചി: ലോകവ്യാപകമായി റിലീസ് ചെയ്ത ആര്‍ ആര്‍ ആര്‍ തിയേറ്ററില്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതിനപ്പുറം കളക്ഷനിലും ജൈത്ര യാത്ര തുടരുന്നു. റിലീസിന്റെ മൂന്നാം ദിനം ലോകവ്യാപകമായി അഞ്ഞൂറ് കൂടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ആര്‍ ആര്‍ ആര്‍. കേരളക്കരയില്‍ മൂന്നാം ദിനം പത്തു കോടി ഗ്രോസ് കളക്ഷന്‍ പിന്നിട്ട് ഗംഭീര റിപ്പോര്‍ട്ടുമായി മുന്നോട്ട് കുതിക്കുകയാണ് ആര്‍ ആര്‍ ആര്‍.
ജൂനിയര്‍ എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളായി ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോര്‍ഡുകള്‍ തിരുത്തുമെന്നുറപ്പാണ്. ദേശീയ പണിമുടക്കിന് മുന്നേ എത്തിയ കണക്കുകള്‍ ഇപ്രകാരം ആകുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും പ്രേക്ഷകരുടെ അഭിപ്രായങ്ങളിലും കളക്ഷനിലും റെക്കോര്‍ഡുകള്‍ പിറക്കും.
സിനിമ നല്ലതാണോ എന്ന് ചോദിച്ചിരുന്ന മലയാളി പ്രേക്ഷകര്‍ ആര്‍ ആര്‍ ആര്‍ ഏതു തിയേറ്ററില്‍ കണ്ടാല്‍ കൊള്ളാമെന്നുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ തിരയുന്നത്. വ്യത്യസ്ത തിയേറ്റര്‍ അനുഭവം തന്നെയാണ് ആര്‍ ആര്‍ ആര്‍ ഒരുക്കുന്നത് തിയേറ്ററുകളില്‍. ത്രി ഡി ഷോകളില്‍ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് നല്‍കുന്ന ആര്‍ ആര്‍ ആര്‍ തിയേറ്ററില്‍ ആഘോഷിക്കാനുള്ള പൂരം തന്നെയാണ് ലോക സിനിമാ പ്രേക്ഷകര്‍ അംഗീകരിച്ച സംവിധായകന്‍ രാജമൗലി സൃഷ്ടിച്ചിരിക്കുന്നത്. കൊച്ചു കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ ഓരോ രംഗങ്ങളിലും മാജിക് കാട്ടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗംഭീര പ്രതികരണവും തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞ സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലെ ബുക്കിങ്ങിനും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
സിനിമാ രംഗത്തു നിന്നും നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. 'മഹാരാജ'മൗലിയെന്നായിരുന്നു ശങ്കറിന്റെ അഭിനന്ദനം. റാം ചരണ്‍ തകര്‍ത്തുവെന്ന് അല്ലു അര്‍ജുന്‍, ഇമോഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍ എന്ന് അറ്റ്‌ലി അഭിപ്രായം രേഖപ്പെടുത്തി. കേരളത്തിലെ താരങ്ങളില്‍ നിന്നും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.
പ്രശ്സത നിര്‍മ്മാതാവ് ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ഇരും കൈയും നീട്ടി സ്വീകരിച്ച രാജമൗലി ചിത്രത്തിന്റെ കേരളത്തിലെ വിജയത്തിന് പ്രേക്ഷകരോട് ഷിബു തമീന്‍സ് നന്ദി രേഖപ്പെടുത്തുകയും ആര്‍ ആര്‍ ആര്‍ എന്ന വിഷ്വല്‍ മാജിക് അടുത്ത ദിവസങ്ങളില്‍ തിയേറ്ററില്‍ നേരിട്ട് ആസ്വദിക്കണമെന്നും അഭ്യര്‍ഥിച്ചു.