സംവിധായകനെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധമില്ലെന്ന്  നിര്‍മ്മാതാവ് രണദേവ്


AUGUST 9, 2019, 4:20 PM IST

തൃശ്ശൂര്‍: താനും ഭാര്യയും ചേര്‍ന്ന് രൂപീകരിച്ച സെയ്‌ലേഴ്‌സ് എന്ന നിര്‍മ്മാണ സ്ഥാപനം നിര്‍മ്മിക്കാമെന്നേറ്റിരുന്ന നിഷാദിന്റെ സിനിമ പാതി വച്ച് മുടങ്ങിയത് കഥ ഇഷ്ടപ്പെടാത്തതിനാലാണെന്നും തുടര്‍ന്ന് താന്‍ മുടക്കിയ മുതല്‍ തിരിച്ചുനല്‍കാതെ നിഷാദ് മറ്റൊരു നിര്‍മ്മാതാവിനെ വച്ച് സിനിമ തുടങ്ങിയെന്നും നിഷാദിനെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന രണദേവ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നിഷാദിനെതിരെ താന്‍ കേസ് നല്‍കുകയായിരുന്നു. ആ രേഖകള്‍ രണദേവിന്റെ ഭാര്യ ദിവ്യയും അഭിഭാഷകനും പോലീസിനെ കാണിച്ചു.

അതല്ലാതെ തനിക്കോ ഭാര്യയ്‌ക്കോ നിഷാദിനെ തട്ടിക്കൊണ്ടുപോയതുമായി യാതൊരു ബന്ധവുമില്ലെന്നാണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ രണദേവ് പറയുന്നത്. ഒറ്റ ഷോട്ടില്‍ തീര്‍ക്കുന്ന സിനിമ എന്ന പുതുമയുളളതുകൊണ്ടാണ് താന്‍ സിനിമ നിര്‍മ്മിക്കാമെന്നേറ്റത്. 

എന്നാല്‍ മുടക്കിയതുകപോലും തിരിച്ചുനല്‍കാതെ നിഷാദ് സിനിമ പുനരാരംഭിച്ചപ്പോള്‍  കേസുകൊടുവെന്നും റിലീസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയിലേക്ക് കത്തയച്ചുവെന്നും രണദേവിന്റെ അഭിഭാഷകന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. രേഖകളെല്ലാം  അഭിഭാഷകന്‍ പോലീസിനെ കാണിച്ചു.

Other News