കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സമീറ റെഡ്ഡി!


JULY 15, 2019, 2:42 PM IST

നടി സമീറ റെഡ്ഡിക്കും ഭർത്താവ് അക്ഷയ് വർദ്ദെയ്ക്കും പെൺകുഞ്ഞ് പിറന്നു.  ഒരു പെൺകുഞ്ഞിന്റെ അമ്മയായ വിവരം നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. 

'ഞങ്ങളുടെ കുഞ്ഞു മാലാഖ ഇന്ന് രാവിലെ എത്തി..എന്റെ പെൺകുഞ്ഞ്..എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി...'മകൾ ജനിച്ച വിവരം പങ്കുവച്ചു കൊണ്ട് സമീറ കുറിച്ചു.

2014ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ൽ മൂത്തമകൻ ജനിച്ചു.

ഗർഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ താരം നേരത്തെ സോഷ്യൽമീഡിയ വഴി പങ്കുവച്ചിരുന്നു. ഗർഭിണിയായ ചിത്രങ്ങൾ പങ്കുവച്ചതിന്റെ പേരിൽ ചിലർ വിമർശനവുമായി രംഗത്തെത്തുകയും നടി അതിന് മറുപടി നൽകുകയും ചെയ്തത് നേരത്തെ വാർത്താ പ്രധാന്യം നേടി. സമീറയുടെ ബേബി ഷവർ ചിത്രങ്ങളും വീഡിയോയും ഒൻപതാം മാസത്തിലെ അണ്ടർവാട്ടർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വൈറലായിരുന്നു