ടി കെ രാജീവ് കുമാറിന്റെ ചിത്രത്തില്‍ ഷെയിന്‍ നിഗം നായകന്‍


FEBRUARY 19, 2021, 7:38 PM IST

കൊച്ചി: പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തില്‍ ഷെയിന്‍ നിഗം നായകനാകുന്നു. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും. കൃഷ്ണദാസ് പങ്കിയുടെ രചനയില്‍ എത്തുന്ന ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. 

സുദീപ് ഇളമണ്‍ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. 

പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവ് കോവിലകം, സൗണ്ട് ഡിസൈനര്‍- അജിത് ഏബ്രഹാം, വിഷ്വല്‍ ഡിസൈനര്‍- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍, പ്രൊഡക്ഷന്‍ കണ്ടോളര്‍- പ്രതാപന്‍ കല്ലിയൂര്‍, പി ആര്‍ ഒ- പി ശിവപ്രസാദ്.