സൂരറൈ പോട്ര് ഓഡിയോ റിലീസ് നാളെ ആകാശത്ത് വിമാനത്തില്‍


FEBRUARY 12, 2020, 6:26 PM IST

സൂര്യ നായകനാകുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിനു വ്യത്യസ്തമായൊരു പ്രമോഷന്‍ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും. സൂരറൈ പോട്ര് ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക!.

സ്‌പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രമോഷന്‍ വിമാനത്തില്‍ നടക്കും. ചിത്രത്തിന്റെ പോസ്റ്റര്‍ ഫെബ്രുവരി 13ന് വൈകിട്ട് ബോയിങ് 737ല്‍ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദര്‍ശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോണ്‍ സില്ലിയുടെ ഓഡിയോ ലോഞ്ച് സ്‌പൈസ് ജെറ്റ് 737ല്‍ നടക്കും. 

സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരറൈ പോട്രില്‍ അപര്‍ണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ് കൂടാതെ കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷന്‍ എന്റര്‍ടെയിനറായ സൂരറൈ പോട്ര് മധ്യവേനല്‍ അവധി കാലത്ത് സ്പാര്‍ക്ക്    പിക്‌ചേഴ്‌സ് കേരളത്തില്‍ റിലീസ് ചെയ്യും.