ദ റോക്ക് വിവാഹിതനായി


AUGUST 21, 2019, 12:11 AM IST

സിനിമ ടെലിവിഷന്‍ താരം ദ റോക്ക് എന്ന് വിളിക്കപ്പെടുന്ന ഡൈ്വന്‍ ജോണ്‍സണ്‍ തന്റെ ദീര്‍ഘകാല കാമുകിയായ ലൗറെന്‍ ഹാഷൈനെ ജീവിതസഖിയാക്കി. ഹാവായ് ദ്വീപില്‍ രഹസ്യമായി നടത്തിയ ചടങ്ങിന്റെ മനോഹരദൃശ്യങ്ങള്‍ ഡൈ്വന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്.

നിലവില്‍ 147 മില്ല്യണ്‍ ഫോളോവേഴ്‌സാണ് റോക്കിന് ഇന്‍സ്റ്റാഗ്രമിലുള്ളത്. 2008 മുതല്‍ റോക്കും ഷാഹൈനും തമ്മില്‍ പ്രണയബദ്ധരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡബ്ല്യുഡബ്ല്യുഇ റെസലിംഗ് താരാമായിരുന്ന ഡൈ്വന്‍ പിന്നീട് സിനിമയിലെത്തുകയും ദ മമ്മി,ബേവാച്ച്,ജുമാന്‍ജി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുള്ള നടന്മാരില്‍ മുന്‍നിരയിലായിരുന്നു ഡൈ്വന്റെ സ്ഥാനം.