ഇരിങ്ങാലക്കുട: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സന്നദ്ധതയറിയിച്ച് സിനിമാതാരം ടൊവിനോ.ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്കോഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലേയ്ക്കാണ് നടന് എത്തിയത്.ആര്.ഡി.ഒ. സി. ലതിക, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാബു, ഭൂരേഖാ തഹസില്‍ദാര്‍ എ.ജെ. മേരി എന്നിവരുമായി ടൊവിനോ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.തുടര്‍ന്ന് എടതിരിഞ്ഞി എച്ച്.ഡി.പി.അടക്കമുള്ള വിവിധ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞവര്‍ഷവും പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനായി ടൊവീനോ സജീവമായി രംഗത്തുണ്ടായിരുന്നു.