ആമീര്‍ ഖാന്‍ ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നു


AUGUST 12, 2019, 6:31 PM IST

ആമീര്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും വേഷമിടുന്നു.വിജയ് സേതുപതിതന്നെയാണാ  പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍് ഇക്കാര്യം സ്ഥിരീകരിച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്  ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയപ്പോഴാണ് വിജയ് സേതുപതി പി.ടി.ഐയ്ക്ക് അഭിമുഖം നല്‍കിയത്. ചടങ്ങിലെ മറ്റൊരതിഥിയായിരുന്ന ഷാരൂഖ് ഖാന്‍ സൂപ്പര്‍ ഡീലക്‌സിലെ  വിജയ് സേതുപതിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചുവെന്ന് പറഞ്ഞു. ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. രമ്യാ കൃഷ്ണന്‍, ഫഹദ് ഫാസില്‍, ഗായത്രി, സമന്ത അകിനേനി, മാസ്റ്റര്‍ അശ്വന്ത് അശോക് കുമാര്‍, മിഷ്‌കിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Other News