ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28ന് വൈകിട്ട് 6 മണിക്ക് ഡെസ്പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ക്രിസ്മസ് ഗാനാലാപനം, സ്‌കിറ്റുകള്‍, നൃത്തം ഉള്‍പ്പെടെ നിരവധി കലാപരിപാടികളോടു കൂടി നടക്കുന്ന പരിപാടിയില്‍ ഷിക്കാഗോ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് വികാരി റെവ. ജോ വര്‍ഗീസ് മലയില്‍ ക്രിസ്മസ് സന്ദേശം നല്‍കും.
ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറാ അനില്‍, ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍, കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് തോമസ്, കോ കോര്‍ഡിനേറ്റര്‍മാരായ ഷൈനി ഹരിദാസ്, കാല്‍വിന്‍ കവലക്കല്‍, മേഘ ചിറയില്‍ എന്നിവര്‍ അറിയിച്ചു.
