പാലക്കാടന്‍ രുചിയിലൊരു സാമ്പാര്‍


AUGUST 20, 2019, 5:38 PM IST

സാമ്പാര്‍ രുചികള്‍ പലവിധത്തിലുണ്ട്. പാലക്കാടന്‍ രുചിയിലൊരു സാമ്പാര്‍ പരിചയപ്പെടാം.ചേരുവകള്‍വെളിച്ചെണ്ണ - 1/3 കപ്പ് ഉഴുന്നു പരിപ്പ് - 1 ടീ സ്പൂണ്‍ കടലപ്പരിപ്പ് - 1 ടീ സ്പൂണ്‍ ഉലുവ - 1 ടീ സ്പൂണ്‍ നാളികേരം - 1 കപ്പ് കറിവേപ്പില മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍മല്ലി പൊടി - 1/2 ടീ സ്പൂണ്‍ മഞ്ഞ പൊടി - 1/4 ടീ സ്പൂണ്‍ കായം - 1/4 ടീ സ്പൂണ്‍ തുവര പരിപ്പ് - 1 കപ്പ് വേവിച്ചത് മുരിങ്ങക്കായ - 2 എണ്ണം വേവിച്ച ഉരുളക്കിഴങ്ങ് - വലുത് 1 എണ്ണം തക്കാളി - 3 എണ്ണം ഉപ്പ് - 2 ടീ സ്പൂണ്‍ പുളി വെള്ളത്തില്‍ പിഴിഞ്ഞത് - 1 കപ്പ് മല്ലിയില വെളിച്ചെണ്ണ - 2 ടീ സ്പൂണ്‍ കടുക് - 1 ടീ സ്പൂണ്‍ ഉലുവ - 1 ടീ സ്പൂണ്‍ വറ്റല്‍ മുളക് -2 എണ്ണം കറിവേപ്പില വറുക്കാന്‍ ഉള്ള ചേരുവകള്‍

• ഒരു പാനില്‍ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, ഉലുവ എന്നിവ ചേര്‍ത്ത് വഴറ്റുക. • പരിപ്പ് നിറം മാറി തുടങ്ങുമ്പോള്‍ നാളികേരം ചേര്‍ക്കുക ഒപ്പം കുറച്ച് കറിവേപ്പിലയും.• നാളികേരം വഴന്നു വരുമ്പോള്‍ മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. • കായം ചേര്‍ത്ത് വാങ്ങി വെയ്ക്കുക. • തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.  ചുവട് കട്ടിയുള്ള പാത്രത്തില്‍ വേവിച്ച പരിപ്പും, മുരിങ്ങക്കായ, വേവിച്ച ഉരുളകിഴങ്ങും ചേര്‍ത്ത് മുരിങ്ങക്കായ വേവുന്ന വരെ തിളപ്പിക്കുക.

 വെന്തു വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. (ഇഷ്ടമുള്ള പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ് )

 ശേഷം പുളി വെള്ളം ചേര്‍ത്ത് 8-10 മിനിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് 3-4 മിനിറ്റ് തിളപ്പിച്ച ശേഷം മല്ലിയില ചേര്‍ക്കുക.

വറുത്തിടാന്‍ :

ചെറിയ ചീന ചട്ടിയില്‍ 2 ടീ സ്പൂണ്‍ എണ്ണയില്‍ കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ക്കുക. കടുക് പൊട്ടി കഴിയുമ്പോള്‍ സാമ്പാറിലേക്ക് ഒഴിക്കുക.