യു.കെയില്‍ വീണ്ടും  സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി


JANUARY 6, 2021, 6:32 AM IST

ലണ്ടന്‍: കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ തുടങ്ങിയതോടെ യു.കെയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്നും രാജ്യത്തെ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ അടിച്ചിടാനും തീരുമാനിച്ചെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു. രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കോവിഡ് പ്രതിസന്ധി മറികടന്നെന്ന വിശ്വാസത്തിലായിരുന്നു രാജ്യം. പൊതു ഇടങ്ങള്‍ സജീവമാകുകയും ജനജീവിതം പഴയപടി ആകുന്നതിനും ഇടയിലായിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് വില്ലനായി യു.കെയില്‍ എത്തിയത്. ഇതോടെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പടെ രാജ്യത്തിന്റെ എല്ലാ മേഖലകളും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

കോവിഡ് വൈറസ് ആദ്യം കണ്ടെത്തിയപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ സമ്പൂര്‍ണലോക്ക് ഡൗണിലായിരുന്നു രാജ്യം. കഴിഞ്ഞ സെപ്റ്റംബര്‍ പകുതിയോടെ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ലണ്ടനിലും വൈറസ് വ്യാപനം അതിശക്തമാകുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത് ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയത്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം 70 ശതമാനം കൂടുതലാണെന്നതും രണ്ടാം ലോക്ക് ഡൗണിന് കാരണമായി പറയുന്നു. പുതിയ രോഗവ്യാപനം ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളെ കാര്യമായി ബാധിച്ചിരുന്നു. നിലവില്‍ 50 ലക്ഷത്തിന് മുകളിലാണ് കോവിഡ് രോഗികളുടെ പ്രതിദിന കണക്ക്. അതുപോലെ മരണവും പ്രതിദിനം ഉയരുകയാണ്. നിലവില്‍ 27 ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

Other News