ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണത്തിനിരായവരുടെ ഇരുനൂറോളം ബന്ധുക്കള്‍ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും


JULY 17, 2019, 4:10 PM IST

റിയാദ്:  ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളില്‍ ഭീകരാക്രമണത്തിനിരായവരുടെ ഇരുനൂറോളം ബന്ധുക്കള്‍ ഇത്തവണ  സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ് നിര്‍വഹിക്കാനെത്തും.

ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വംശീയവാദി നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടേയും ബന്ധുക്കള്‍ക്ക് ഹജിന് അവസരമൊരുക്കാന്‍ രാജാവ് നിര്‍ദേശം നല്‍കി.ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖാണ് ഇക്കാര്യം അറിയിച്ചത്.

ഭീകരതയേയും ഭീകരപ്രവര്‍ത്തകരേയും പരാജയപ്പെടുത്തണമെന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാടും രാജാവിന്റെ നിര്‍ദേശത്തിനു പ്രേരകമാണെന്ന് മന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് എംബസിയുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അവിടെനിന്നുവരുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യവും ഒരക്കുമെന്നും അദ്ദേഹം പറഞ്ഞു.

Other News