ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!


JUNE 11, 2019, 4:01 PM IST


കോണ്‍ഞ്ച്വറിംഗ് സിനിമയിലെ ഭീകരകഥാപാത്രം ദ നണ്‍ ഭയപ്പെടുത്തുകമാത്രമല്ല, രസിപ്പിക്കുകയും ചെയ്യുമെന്നുള്ളതിന് മെക്‌സിക്കോയില്‍ നിന്നും ഒരു ഉദാഹരണം. ഇവിടെ ലൂസിയ എന്ന മൂന്നുവയസ്സുകാരി തന്റെ പിറന്നാളാഘോഷിച്ചത് ദ നണ്ണിന്റെ വേഷം ധരിച്ചാണ്. എന്നുമാത്രമല്ല, സുഹൃത്തുക്കളും മറ്റുള്ളവരും ലൂസിയയ്ക്കായി ദ നണ്ണിന്റെ വേഷം കെട്ടി. ലൂസിയ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്തരം സജ്ജീകരണങ്ങള്‍ മാതാപിതാക്കള്‍ ഒരുക്കിയത്.

നണ്‍ ആയി വേഷം ധരിച്ച് എത്തിയ ലൂസിയയുടെ ചിത്രങ്ങള്‍ ആന്‍ഡ്രിയ എന്ന കസിനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'എന്റെ കസിന്റെ മൂന്നാം പിറന്നാളാണ്. സാധാരണ തീമുകള്‍ക്ക് പകരം അവള്‍ ഈ തീമാണ് തിരഞ്ഞെടുത്തത്' ആന്‍ഡ്രിയ ട്വിറ്ററില്‍ കുറിച്ചു.

'ദ നണ്‍' എന്ന ഹൊറര്‍ ചിത്രം ഒരു പേടിയുമില്ലാതെ അവസാനം വരെ ലൂസിയ കണ്ടിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.


Other News