പിറകോട്ടെടുക്കവേ കാറിടിച്ച്  നാലുവയസുകാരി മരിച്ചു


NOVEMBER 5, 2019, 7:52 PM IST

ദുബായ്: പിറകോട്ടെടുക്കവേ നിയന്ത്രണം വിട്ട കാറിടിച്ച് യുഎഇയില്‍ ഇന്ത്യക്കാരിയായ നാലുവയസുകാരി മരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ചജെബല്‍ അലി ടൗണിലാണ് സംഭവം.

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന് പുറത്തുവെച്ചാണ് അപകടം നടന്നത്. സ്‌കൂളിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പിറകോട്ട് എടുക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലുണ്ടായിരുന്ന കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ അമ്മയും മകളും കാറുകള്‍ക്കിടയില്‍ പെടുകയായിരുന്നു. 

പെണ്‍കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂട്ടിയുടെ അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കാര്‍ ഓടിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശിയായ വനിത ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അപകട സ്ഥലത്തുണ്ടായിരുന്ന മൂന്ന് കാറുകള്‍ തകര്‍ന്നിരുന്നു.

Other News