ഇന്ത്യൻ വംശജ  ബാഷ മുഖര്‍ജി മിസ്‌ ഇംഗ്ലണ്ട്‌


AUGUST 3, 2019, 1:49 AM IST

ലണ്ടന്‍: മിസ്‌ ഇംഗ്ലണ്ടായി ഇന്ത്യന്‍ വംശജയെ തെരഞ്ഞെടുത്തു. 23 വയസുകാരിയായ ബാഷ മുഖര്‍ജിയാണു പുതിയ മിസ്‌ ഇംഗ്ലണ്ട്‌. 

രണ്ട്‌ മെഡിക്കല്‍ ബിരുദങ്ങളും അഞ്ച്‌ ഭാഷകളിലെ പ്രാവീണ്യവും മികച്ച ഐ ക്യുവുമാണു ബാഷ മുഖര്‍ജി മിസ്‌ ഇംഗ്ലണ്ടായി തെരഞ്ഞെടുക്കപ്പെടുന്നതിൽ നിർണായകമായത്.ബോസ്‌റ്റണിലെ ഒരു ആശുപത്രിയില്‍ ജൂനിയര്‍ ഡോക്‌ടറായി ജോലി ആരംഭിക്കാനിരിക്കെയാണു ബാഷയുടെ നേട്ടം.

Other News