രമ്യാ ഹരിദാസിന്  ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുസ്തകം സമ്മാനം


JUNE 3, 2019, 12:38 PM IST

ദുബായ് : ആലത്തൂരില്‍നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുസ്തകം സമ്മാനം.


പ്രവാസി മലയാളിയായ സാദിഖ് അലിയാണ് യു.എ.ഇയുടെ വളര്‍ച്ചയോടൊപ്പം തന്റെ ജീവിത കഥ ശൈഖ് മുഹമ്മദ് പറയുന്ന 'മൈ സ്റ്റോറി'എന്ന പുസ്തകം സമ്മാനിച്ചത്.

യു.എ.ഇ എന്ന രാജ്യം ലോകത്തിന്റെ ബിസിനസ് ഹബായി വളര്‍ന്ന കഥ പറയുന്ന പുസ്തകം രമ്യക്ക് ഏറെ പ്രചോദനം നല്‍കുമെന്ന് കരുതിയാണ് ഇത് സമ്മാനിച്ചത്. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്ന് പൊരുതി വിജയിച്ച രമ്യാ ഹരിദാസിന് സമ്മാനിക്കാന്‍ ഈ പുസ്തകം തെരഞ്ഞെടുത്തത് അതുകൊണ്ടാണെന്ന് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ സാദിഖ് അലി പറഞ്ഞു.

Other News