യു.എ.ഇ- സൗദി സംയുക്ത സന്ദര്‍ശക വിസ 2020 ല്‍


NOVEMBER 2, 2019, 2:06 PM IST

അബുദാബി:  യു.എ.ഇയും സൗദി അറേബ്യയും ഒരേ വിസയില്‍ സന്ദര്‍ശിക്കാവുന്ന സംയുക്ത വിസിറ്റ് വിസ ആരംഭിക്കുമെന്ന് യു.എ.ഇ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി വെളിപ്പെടുത്തി.

ഇരുരാജ്യങ്ങളിലേയും ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. യു.എ.ഇ സന്ദര്‍ശകര്‍ക്കും സൗദി സന്ദര്‍ശകര്‍ക്കും ഇരു രാജ്യങ്ങളിലേക്കും പോകാവുന്ന വിസ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകുമെന്നാണ് സൂചന.സംയുക്ത വിസ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇരു രാജ്യങ്ങളും തയാറാക്കി വരികയാണ്. ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതോടെ ഇരു രാജ്യങ്ങളിലും പരസ്പരവും ബിസിനസ് മെച്ചെപ്പെടുന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംയുക്ത വിസ പ്രാബല്യത്തിലാകുന്നതോടെ ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടും.

Other News