ബഹറൈന്‍ മന്ത്രിസഭ വാറ്റ് ഭേദഗതി അംഗീകരിച്ചു


SEPTEMBER 27, 2021, 10:55 PM IST

മനാമ: ജനുവരി മുതല്‍ മൂല്യവര്‍ധിത നികുതി നിരക്ക് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ല് ബഹറൈന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന് അയച്ചതായി ബഹറൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അഞ്ച് ശതമാനമാണ് മൂല്യവര്‍ധിത നികുതി. എന്നാല്‍ നികുതി വര്‍ധനവിനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേസമയം വരുമാനം വര്‍ധിപ്പിക്കുന്നതിനും ബജറ്റ് കമ്മി കുറക്കുന്നതിനുമായി വാറ്റ് 10 ശതമാനമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും വിവരം ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ചെലവ് കുറക്കുന്നതിനും 2024ഓടെ ബജറ്റ് സന്തുലിതാവസ്ഥയിലേക്കെത്തിക്കാനുമായി ബഹറൈന്‍ വഴികള്‍ തേടുകയാണെന്ന് ബ്ലൂംബെര്‍ഗ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.

Other News