അറബ് വാസ്തുശില്‍പ മാതൃകയിലൊരുങ്ങുന്ന ബര്‍ദുബൈ ക്ഷേത്രം ദസറ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും


SEPTEMBER 17, 2021, 9:35 PM IST

ദുബൈ: ജബല്‍ അലിയില്‍ നിര്‍മിക്കുന്ന ക്ഷേത്രം ദസറ ദിനത്തില്‍ ഉദ്ഘാടനം ചെയ്‌തേക്കും. ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി അറബ് വാസ്തുശില്‍പ മാതൃകയിലാണ് ക്ഷേത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

2020 ആഗസ്ത് 29നാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായതായി ദുബൈ ഹിന്ദു ടെംപിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് അറിയിച്ചു. ബര്‍ദുദൈയിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്.

അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയിലും ക്ഷേത്രം പണി പൂര്‍ത്തിയാകുന്നത്. അബൂദാബിയിലെ ക്ഷേത്രം പരമ്പരാഗത രീതിയില്‍ കൊത്തുപണികളോടെ തീര്‍ത്ത തൂണുകളിലാണ് നിര്‍മിക്കുന്നത്.

Other News