അങ്കാറ: തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂട്ട് കാവുസോഗ്ലു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിച്ചു. ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഈ രാജ്യങ്ങളുമായി സുപ്രധാന ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രി നടത്തുമെന്നാണ് ദോഹയിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മുസ്തഫ ഗോക്സു അറിയിച്ചത്.
സൗദി അറേബ്യയില്‍ നടന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിയെ തുടര്‍ന്ന് ഖത്തറും ഉപരോധ രാജ്യങ്ങളും തമ്മില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശേഷം സുപ്രധാന തീരുമാനങ്ങള്‍ക്കായാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി പര്യടനം നടത്തുന്നത്.