Health News

പാര്‍ക്കിന്‍സണ്‍ രോഗമുണ്ടെന്ന് നിര്‍ണയിക്കുന്നതിനും ഏഴു വര്‍ഷം മുമ്പു വരെ കണ്ണ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ പുതിയ പഠനം. പാര്‍ക്കിന്‍സണ്‍സ് രോഗത്തിലെ റെറ്റിന ഇമേജിംഗിനെക്കുറിച്ചുള്ള ഇതുവരെയുള്ള ഏറ്റവും വലിയ പഠനമാണ് ഈ ഫലങ്ങള്‍ സാധ്യമാക്കിയത്.അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേര്‍ണലായ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കണ്ണ് സ്‌കാനിംഗില്‍ പാര്‍ക്കിന്‍സണ്‍സിന്റെ...


സ്താനാര്‍ബുദ ചികിത്സക്കുപയോഗിക്കുന്ന റൈബോസിക്ലിബിന് ക്യാന്‍സറിന്റെ തിരിച്ചുവരവിനെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് പുതിയ കണ്ടെത്തല്‍. മരുന്നിന്റെ ഉപയോഗം രോഗം തിരിച്ചെത്തുന്നതിനെ 25 ശതമാനം വരെ തടയുമെന്നും പഠനം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ കാന്‍സര്‍ കോണ്‍ഫറന്‍സായ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി വാര്‍ഷിക മീറ്റിംഗിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പഠനം കൂടുതല്‍ പ്രതീക്ഷ പകരുന്നതാണെന്നാണ്...


സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരില്‍ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില...


മെയ് മാസത്തിന് തൊഴിലുമായി അഭേദ്യമായൊരു ബന്ധമുണ്ട്. ചരിത്രത്തിലിടം പിടിച്ച ഐതിഹാസികമായൊരു തൊഴിലാളി പ്രക്ഷോഭത്തിന്റെ ഓര്‍മ്മപ്പെടുത്തലാണല്ലോ ഓരോ മെയ് ദിനവും. തൊഴിലാളി എന്ന വാക്കിനെ ഈ ലോകത്തുള്ള എല്ലാ തൊഴില്‍ മേഖലയുമായും ചേര്‍ത്തുകെട്ടാം. അതില്‍ സുരക്ഷിത വിഭാഗവുമുണ്ട്, അരക്ഷിത വിഭാഗവുമുണ്ട്. മെയ് മാസത്തില്‍ തന്നെയാണ് നഴ്സുമാരുടെ ദിനവും. നേഴ്‌സുമാര്‍ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിക്കുവാനായി...


തൊഴിലിടത്തിലെ സമ്മർദവും ജീവിതത്തിലെ താളപ്പിഴകളും അമിതപ്രതീക്ഷകളുമൊക്കെ ഫ്രസ്‌ട്രേഷൻ കൂട്ടുന്ന ഘടകങ്ങളാണ്. അൽപനേരത്തേക്കെല്ലാം നിരാശയും മറ്റും തോന്നുക സ്വാഭാവികമാണ്. പക്ഷേ അവ അനിയന്ത്രിതമായി നീണ്ടു പോകുന്നത് മാനസികമായും ശാരീരികമായുമൊക്കെ ബാധിക്കാനിടയാക്കും. നിരാശ അഥവാ ഫ്രസ്‌ട്രേഷൻ കുറയ്ക്കാനുള്ള ചില വഴികൾ നോക്കാംശ്വസന വ്യായാമംബ്രീതിങ് വ്യായാമങ്ങൾ മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്താൻ പ്രാപ്തമാണ്. യോഗ പോലുള്ള വ്യായാമങ്ങളും ശീലമാക്കാം. ആഴത്തിലൊരു...


മാണ്ഡി: പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ഒരു മരുന്നിന്റെ തന്മാത്ര കണ്ടെത്തി. മാണ്ഡി ഐഐടി യിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. പികെ2 എന്ന് വിളിക്കപ്പെടുന്ന തന്മാത്രയ്ക്ക് പാന്‍ക്രിയാസ് വഴി ഇന്‍സുലിന്‍ പ്രകാശനം ചെയ്യാന്‍ കഴിയുമെന്നും പ്രമേഹത്തിന് വായിലൂടെ നല്‍കുന്ന മരുന്നായി ഇത് ഉപയോഗിക്കാമെന്നും ഐഐടി മാണ്ഡി കണ്ടെത്തല്‍ സംബന്ധിച്ച് പുറത്തിറക്കിയ  പത്രക്കുറിപ്പില്‍ പറഞ്ഞു.ഗവേഷണ ഫലം ജേണല്‍...


സിഡ്‌നി: മസ്തിഷ്‌ക്ക വീക്കത്തിന് കാരണമായേക്കാവുന്ന കൊതുക് പരത്തുന്ന രോഗം ആസ്‌ത്രേലിയയില്‍ കണ്ടെത്തി. ഒരാള്‍ക്കെങ്കിലും രോഗബാധയുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. പന്നികളേയും കുതിരകളേയും പരിചരിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഒന്നിലേറെ പന്നിയിറച്ചി ഫാമുകളില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ക്വീന്‍സ് ലാന്റ് സ്റ്റേറ്റില്‍ ജാപ്പനീസ് എന്‍സെഫലൈറ്റിസ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ടോറിയയില്‍ മൂന്നുപേരിലാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള...


കോവിഡ് ബാധയുടെ രണ്ടാം വര്‍ഷവും അവസാനിക്കുമ്പോള്‍ കുട്ടികളുടെ മാനസികാരോഗ്യത്തിലും പ്രശ്‌നങ്ങളുമുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. എന്നാല്‍ മാനസികമായി പ്രശ്‌നങ്ങളുണ്ടാകുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ എത്തിയിട്ടുണ്ടെന്ന വിവരമാണ് ആശുപത്രികളും സ്‌കൂളുകളും പങ്കുവെക്കുന്നത്. 2021ന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ മാനസികാരോഗ്യം, ആത്മഹത്യ, സ്വയം പരിക്കേപ്പിക്കല്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് അത്യാഹിത വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. അതോടെ ജീവനക്കാരുടെ...


 ഹൃദ്രോഗമില്ലാത്ത  മുതിര്‍ന്നവര്‍ ഹൃദയാഘാതം തടയുന്നതിനായുള്ള മുന്‍ കരുതലെന്ന നിലയില്‍ ദിവസേന ആസ്പിരിന്‍ കഴിക്കരുതെന്ന് ഉപദേശം. യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്‌സ് ആണ് ഇതു സംബന്ധിച്ച് ചൊവ്വാഴ്ച ഉപദേശം നല്‍കിയത്.ഹൃദയാഘാതമില്ലാത്ത പ്രായമായവര്‍ ആദ്യത്തെ ഹൃദയാഘാതമോ സ്‌ട്രോക്കോ തടയുന്നതിന് ദിവസേന കുറഞ്ഞ ഡോസ് ആസ്പിരിന്‍ കഴിക്കരുത്, ചൊവ്വാഴ്ച പുറത്തിറക്കിയ പ്രാഥമിക പുതുക്കിയ ഉപദേശത്തില്‍ ഒരു സ്വാധീനമുള്ള...



Latest News

World News