വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം


MARCH 22, 2018, 1:56 PM IST

നാല് ആഴ്ചയിലെ വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് അടുത്തിടെയുള്ള ഒരു പഠനം കണ്ടെത്തി. കാമ്ബ്രിഡ്ജ് സര്‍വകലാശാ ലയിലെ ഗവേഷകരായ കേ-ടീ ഖായും പ്രൊഫസര്‍ നിതാ ഫോര്‍വിയും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇതിനായി ഇവര്‍ ഹൃദയസംബന്ധമായ പ്രയാസങ്ങളോ പ്രമേഹമോ ഉള്ള 50 നും 75 നും ഇടയിലുള്ള 94 വോളണ്ടിയര്‍മാരെ തെരെഞ്ഞെടുത്തു. ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. ഇവര്‍ക്ക് ഓരോ ദിവസവും 50 ഗ്രാം അല്ലെങ്കില്‍ മൂന്നു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ അല്ലെങ്കില്‍ ഉപ്പില്ലാത്ത വെണ്ണ എന്നിവ കഴിക്കാന്‍ കൊടുത്തു.നാലു ആഴ്ച അവര്‍ അങ്ങനെ പിന്തുടര്‍ന്നു. ഇത് പതിവായി കഴിക്കുന്നത് എങ്ങനെയാണ് വോളന്റിയര്‍മാരുടെ കൊളസ്‌ട്രോളിന്റെ ലെവലിനെ ബാധിക്കുന്നത് എന്ന് അവര്‍ വിശകലനം ചെയ്തു.ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് 10 ശതമാനം വെട്ടിക്കുറച്ചുവെന്ന് അവര്‍ക്ക് കണ്ടെത്താനായി. ഒലിവ് ഓയില്‍ കഴിച്ചവര്‍ക്ക് എല്‍.ഡി.എല്‍ അളവ് കുറയുകയും എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് അഞ്ച് ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. ഇത് നല്ല കൊളസ്‌ട്രോള്‍ എന്ന് അറിയപ്പെടുന്നു. അതേസമയം, വെളിച്ചെണ്ണ കഴിച്ച പങ്കാളികള്‍ എച്ച്ഡിഎല്‍(നല്ല കൊളസ്ട്രോള്‍ ) അളവില്‍ 15 ശതമാനം ശരാശരി വര്‍ദ്ധിച്ചു.