മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് പ്രഫുല്‍ പട്ടേല്‍ (അജിത് പവാര്‍ പക്ഷം) ഉള്‍പ്പെട്ട അഴിമതിക്കേസ് അവസാനിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അവസാനിപ്പിച്ചത്. അജിത് പവാര്‍ പക്ഷം ഈയിടെ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതിനുപിന്നാലെയാണ് സിബിഐ അന്വേഷണവും ഉപേക്ഷിച്ചത്.