കർണാടകയിൽ പുഴയിൽ കക്ക വാരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 8 പേർ മരിച്ചു; മൂന്ന് പേരെ കാണാതായി

കർണാടകയിൽ പുഴയിൽ കക്ക വാരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 8 പേർ മരിച്ചു; മൂന്ന് പേരെ കാണാതായി


രു കുടുംബത്തില

ബം​ഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള ഭട്കൽ താലൂക്കിലെ വെങ്കിട്ടാപുര പുഴയിൽ വൻ ദുരന്തം. പുഴയിൽ കക്ക ശേഖരിക്കാനാറങ്ങിയ എട്ട് പേർ മുങ്ങിമരിച്ചു. മൂന്ന് പേരെ കാണാതായി. ഷിരാലിയിലെ തട്ടി ഹക്കൽ മേഖലയിലാണ് ഈ ദാരുണ സംഭവം. 

പുഴയിൽ കക്ക വാരുന്നതിനിടെ അപ്രതീക്ഷിതമായി കുത്തൊഴുക്കും ജലനിരപ്പും ഉയർന്നതാണ് അപകടത്തിന് കാരണമായത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു പുരുഷന്റെയും ഏഴ് സ്ത്രീകളുടെയും മൃതദേഹം കണ്ടെത്തി. ഇവർ ഒരു കുടുംബത്തിലേതാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.  അപകടത്തിൽപ്പെട്ട മൂന്ന് സ്ത്രീകളെ രക്ഷപെടുത്തിയെങ്കിലും ഇവരുടെ നില ​ഗുരുതരമാണ്.