പ്രവാസികള്‍ നാട്ടിലെത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കും


JULY 5, 2019, 3:32 PM IST

ന്യൂഡല്‍ഹി :  ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ഇനി കാത്തിരിപ്പില്ലാതെ ആധാര്‍ കാര്‍ഡ് ലഭിക്കും. മുമ്പ് പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആധാറിന് അപേക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യം വച്ചുള്ള ബജറ്റിലെ ഏക നിര്‍ദേശമാണിത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്.

Other News