കേസന്വേഷണത്തിനു വന്ന പോലീസ് ഉദ്യോഗസ്ഥനെ ഗ്രാമവാസികള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി തല്ലിക്കൊന്നു


JULY 14, 2019, 2:51 PM IST

ജയ്പുര്‍: കേസന്വേഷണത്തിനു വന്ന പോലീസ് ഉദ്യോഗസ്ഥനെ ഗ്രാമവാസികള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി തല്ലിക്കൊന്നു. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലാണ്് സംഭവം. ഭീം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ അബ്ദുല്‍ ഗനിയാണ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

ഇവിടെ ഹമേല കി ബേര്‍ ഗ്രാമത്തില്‍ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അബ്ദുല്‍ ഗനി.അന്വേഷണത്തിന് ശേഷം തന്റെ ബൈക്കില്‍ മടങ്ങുകയായിരുന്ന ഇയാളെ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. കമ്പുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ പരിക്കേറ്റ ഗനിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Other News