ഉയര്‍ന്ന തുകയിലുള്ള പണമിടപാടുകളില്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10000 രൂപവരെ പിഴ ഈടാക്കാന്‍ നീക്കം


JULY 14, 2019, 2:19 PM IST

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയിലുള്ള പണമിടപാടുകളില്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10000 രൂപവരെ പിഴ ഈടാക്കാന്‍ നീക്കംവന്‍ തുകയിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളില്‍ ആധാര്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം 10000 രൂപ വരെ പിഴ ഈടാക്കാനാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട ഭേദഗതി സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉയര്‍ന്ന തുകയിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗപ്പെടുത്താമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ഇതനുസരിച്ച് ഐടി ആക്ടിലെ 272ബി, 139എ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും.

Other News