ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിഭീകരമായി. ഞായറാഴ്ച വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയിലെത്തി.
രാവിലെ ഏഴു മണിക്ക് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ വായു മലിനീകരണ തോത് 377 ആയിരുന്നു. പിന്നീടത് രാവിലെ 10 മണിയോടെ 400ന് മുകളിലായി. അനന്ത് ബിഹാര്‍, ചാന്ദിനി ചൗക്ക്, നെഹ്‌റു നഗര്‍, ആര്‍കെ പുരം, രോഹിണി എന്നിവിടങ്ങളിലടക്കം മലിനീകരണ തോത് 400ന് മുകളിലാണ്.
ഡല്‍ഹിയില്‍ അതിരൂക്ഷ സാഹചര്യം നിലവില്‍ വന്നതോടെ കുറച്ചു ദിവസം ആളുകള്‍ മറിനില്‍ക്കുന്നതാണ് നല്ലതെന്ന് എയിംസിലെ ശ്വാസകോശ വിദഗ്ധന്‍ ഡോ. ഗോപി ചന്ദ് ഖില്‍നാനി പ്രതികരിച്ചു. ഡല്‍ഹിയിലെ ആളുകള്‍ക്ക് ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കൂടുതലാണെന്നും ഇതില്‍ നിന്നും കുറച്ച് ദിവസമെങ്കിലും രക്ഷപ്പെടുന്നതാണ് ശരിയായ തിരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ പലവിധത്തിലുള്ള വഴികളും പരീക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഫലമൊന്നും കാണുന്നില്ല. കോടികള്‍ മുടക്കി ക്ലൗഡ് സ്വീഡിങ് നടത്തിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല. പ്രതിപക്ഷം ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഇതൊരു ആയുധമാക്കി മാറ്റുകയാണ്.
